മുക്കം മുസ്‌ലിം ഓർഫനേജ് ക്യാമ്പസ് ഇനി മുതൽ വയലിൽ മൊയ്തീൻ കോയ ഹാജി ക്യാമ്പസ് എന്നറിയപ്പെടും

newsdesk

മുക്കം: 1956ൽ സ്ഥാപിതമായ മുക്കം മുസ്‌ലിം ഓർഫനേജിന്റെ 68ആം വാർഷികത്തോടനുബന്ധിച്ച് ഓർഫനേജ് ക്യാമ്പസ് യത്തീംഖാനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും മുക്കത്തിന്റെ വികസന നായകനുമായരുന്ന പരേതനായ വയലിൽ മൊയ്തീൻ കോയ ഹാജിയുടെ പേരിൽ നാമകരണം ചെയ്യുന്നു.

നാമകരണം നാളെ രാവിലെ 10 മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഫനേജ് ജനറൽ സെക്രട്ടറി വി മോയി ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ ഒ അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തും. വി കുഞ്ഞാലി ഹാജി അധ്യക്ഷത വഹിക്കും. ഫെബ്രുവരി വരെ നീളുന്ന യത്തീംഖാന വാർഷിക ആഘോഷ പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു.

വാർത്താ സമ്മേളനത്തിൽ അബ്ദുല്ലക്കോയ ഹാജി,വി കുഞ്ഞാലി ഹാജി, വി മരക്കാർ മാസ്റ്റർ,വി അബ്ദുറഹിമാൻഹാജി , എ.എം അഹമ്മദ് കുട്ടി ഹാജി, സി മൂസ മാസ്റ്റർ, വി മോയി ഹാജി പുൽത്തേടത്ത്, ഡോക്ടർ എം.പി കുഞ്ഞിമുഹമ്മദ്, യൂനുസ് പുത്തലത്ത്, കെ മമ്മദ് മാസ്റ്റർ, ബി.പി ഉസ്സൻ എന്നിവർ സംബന്ധിച്ചു.

error: Content is protected !!