Site icon CTV Online

മുക്കം നഗരസഭ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

മുക്കം:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിനോടൊപ്പം ലഹരിക്കെതിരെ ടു മില്യൻ പ്ലഡ്ജ് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ മുക്കം ബസ്റ്റാൻഡിൽ വച്ച് നടത്തി. സെന്റ് ജോസഫ് ഹോസ്പിറ്റലിൽ ഡാൻസ്,പാട്ട്.ഡോൺ ബോസ്കോ കോളേജ് മൈമ്, റസിഡന്റ് അസോസിയേഷൻ നാടകം തുടങ്ങി ലഹരിക്കെതിരെയുള്ള പരിപാടികൾ അരങ്ങേറി.നഗരസഭ ചെയർമാൻ പി ടി ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ. കെ പി

ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കുഞ്ഞൻ മാസ്റ്റർ എന്നിവർ സംസാരിച്ചു ഹെൽത്ത്‌ വിഭാഗം ജീവനക്കാർ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Exit mobile version