
newsdesk
മുക്കം: നഗര സഭയുടെ അഭിമാന പദ്ധതിയായ നീന്തി വാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ അഞ്ചു വയസുകാരി റന ഫാത്തിമക്ക് പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം ലോക നീന്തൽ ദിനമായ ഒക്ടോബര് 28 നു ഉച്ചക്ക് 2.30നു മുക്കം ആലിൻചുവട്ടിലെ എസ് .കെ പാർക്കിൽ വെച്ച് പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിക്കുന്നു .
മുങ്ങി മരണങ്ങൾ തുടർ കഥയാകുന്ന ഈ സാഹചര്യത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ നഗര സഭയുടെ ഈ പദ്ധതി എന്ത് കൊണ്ടും പ്രശംസനീയമാണ്.നഗരസഭയുടെ ഈ പദ്ധതിക്ക് ഇതിനോടകം വലിയ പിന്തുണയാണ് കിട്ടികൊണ്ടിരിക്കുന്നത് .
പിച്ച വെച്ച് നടക്കുന്ന പ്രായത്തിൽ മൂന്നാമത്തെ വയസിൽ ഒഴുക്കുള്ള പുഴയിൽ നീന്തി വിസ്മയിപ്പിച്ച എല്ലാവര്ക്കും ഒരു റോൾ മോഡൽ ആയ തോട്ടുമുക്കം സ്വദേശി റന ഫാത്തിമയെയെയാണ് നഗര സഭ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആക്കിയത് .
മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെയും ,റിഫാന റഫീഖിന്റേയും രണ്ടു മക്കളിൽ മൂത്ത മകളാണ് റന ഫാത്തിമ.