
newsdesk
കൊടിയത്തൂർ :നാലു ദിവസങ്ങളിലായി കൊടിയത്തൂർ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന മുക്കം ഉപജില്ലാ കലാമേളയ്ക്ക് സമാപനം .ഹയർസെക്കൻഡറി വിഭാഗം പിടിഎം ഹയർ സെക്കൻഡറി സ്കൂളും നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും കലോൽസവ ജേതാക്കളായി.
289 പോയന്റ് നേടി ആതിഥേയരായ പിടിഎം ഹയർ സെക്കൻഡറി സ്കൂളും നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു.
253 പോയന്റ് നേടിചേന്ദമംഗലൂർ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും ,195 പോയന്റ് നേടി മുക്കം ഹയർസെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
