Site icon CTV Online

മുക്കം,മരഞ്ചാട്ടിറോഡിൽകോൺക്രീറ്റ്തൊഴിലാളികൾക്കിടയിലേക്ക് കൂറ്റൻ മരം വീണു ; നാല് അതിഥിതൊഴിലാളികൾക്ക് പരിക്ക്

മുക്കം:- കോൺക്രീറ്റ് തൊഴിലാളികൾക്കിടയിലേക്ക് കൂറ്റൻ മരം വീണ് നാല് അതിഥിതൊഴിലാളികൾക്ക് പരിക്ക് . മുക്കം മരഞ്ചാട്ടി റോഡിൽ കുമാരനെല്ലൂരിൽ കോൺഗ്രീറ്റ് ജോലിയിലേർപ്പെട്ട തൊഴിലാളികൾക്കിടയിലേക്കാണ് മരം പതിച്ചത്. സംഭവത്തിൽ നാല് അതിഥിതൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളി ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മുകളിലൂടെ സമീപത്തുണ്ടായിരുന്ന കൂറ്റൻ പാറക മരം കടപുഴകി വീഴുകയായിരുന്നു. ബംഗാൾ സ്വദേശികളായ മുഹമ്മദ് നൂറുൽ ആലം (42), ബാബു (27), ജമാൽ (20) ലുഖ്മാൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. HT വൈദ്യുത ലൈനും തകരാറിലായി .ഭിന്ന ശേഷിക്കാരനായ യൂസഫ് നടത്തുന്ന പെട്ടിക്കടക്കു തൊട്ടടുത്തായാണ് മരം പതിച്ചത്.


മുക്കത്തുനിന്നും സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്ത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ച് ഗതാഗതം പുന:സ്ഥാപിച്ചു. അസി: സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, ഗ്രേഡ്അസി:സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ സനീഷ്.പി.ചെറിയാൻ, വൈ.പി.ഷറഫുദ്ദീൻ,സി.വിനോദ് ,എം കെ .അജിൻ, ഹോം ഗാർഡായ ചാക്കോ ജോസഫ് തുടങ്ങിയവരും KSEB ഉദ്യോഗസ്ഥരും നാട്ടുക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Exit mobile version