newsdesk
മുക്കം : മുക്കത്ത് അനധികൃത എഴുത്ത് ലോട്ടറി പിടികൂടി. മുക്കം പാലത്തിനു സമീപം ഉള്ള വൈയ് ബ്രിഡ്ജ് ലക്കി സെന്ററിൽ നിന്നുമാണ് എഴുത്ത് ലോട്ടറി പിടികൂടിയത്.താമരശ്ശേരി ഡി.വൈ .എസ് .പി യുടെ സ്‌കോഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് എഴുത്ത് ലോട്ടറി പിടികൂടിയത് .
മുക്കത്ത് കുട്ടികൾ ഉൾപ്പടെ വ്യാജ എഴുത്ത് ലോട്ടറിയിൽ പെടുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന്
താമരശ്ശേരി ഡി.വൈ .എസ് .പി യുടെ നിർദേശപ്രകാരം ഡി വൈ എസ് പി യുടെ സ്‌കോഡ് മുക്കം അങ്ങാടിയിലെ ലോട്ടറി കടകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എഴുത്ത് ലോട്ടറി പിടികൂടിയത് ഇതിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണും. പേപ്പറുകളുമാണ് പോലീസ് പിടികൂടിയയത്.
മുക്കം പാലത്തിനു സമീപം ഉള്ള വൈയ് ബ്രിഡ്ജ് ലക്കി സെന്ററിൽ നിന്നുമാണ് എഴുത്ത് ലോട്ടറിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ പിടികൂടിയായത് . കടയിൽ ഉണ്ടായിരുന്ന ജീവനക്കാരനെയും പോലിസ് കസ്റ്റഡിയിൽ എടുത്തു.ഇന്ന് ഉച്ചക്ക് ശേഷമാണ് പരിശോധന നടത്തിയത്
മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ ഇത്തരം. വ്യാജ ലോട്ടറി എഴുത്ത് കേന്ദ്രങ്ങൾ വ്യാപകമാണ് എന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പോലീസ് പറഞ്ഞു .