അരനൂറ്റാണ്ട് പിന്നിടുന്ന ഗാന സപര്യ ;മലബാറിന്റെ മാപ്പിളപ്പാട്ടുകാരൻ സി.വി.എ. കുട്ടി ചെറുവാടിക്ക് നാടിന്റെ ആദരം

കെടിയത്തൂർ : മാപ്പിളപ്പാട്ട് രംഗത്ത് രചന,സംവിധാനം,ആലാപനം,നിർമ്മാണം,കലോത്സവങ്ങളിൽവിധികർത്താവ് തുടങ്ങിവയിൽ മികച്ച സംഭാവന നൽകി അര നൂറ്റാണ്ട് പിന്നിടുന്ന സി.വി.എ.കുട്ടി ചെറുവാടിയെ മുക്കം സഹൃദയ വേദി ആദരിച്ചു.നിരവധി പാട്ട് കാസറ്റുകൾ പുറത്തിറക്കിയ ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.നരിവധി മികച്ച ഗായകരേയും കണ്ടെത്തി രംഗത്തു കൊണ്ടു വന്നിട്ടുണ്ട്.സൗഹൃദ വേദി ചെയർമാനും ആഗ്രോ ഇൻറസ്ട്രീസ് കോർപ്പറേഷൻ ചെയർമാനുമായവി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഉപഹാരവും നൽകി. നടുക്കണ്ടി അബൂബക്കർ അദ്ധ്യക്ഷനായി. എ.പി.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി.ഫസൽ കൊടിയത്തൂർ കെ.വി.അബ്ദുറഹിമാൻ, വേദി
കൺവീനർ ഇ.എ.ജബ്ബാർ, ഷക്കീബ് കീലത്ത്, ഉമർ പുതിയോട്ടിൽ, കെ.ടി.മൻസൂർ, എം.എ.അബ്ദുറഹ്മാൻഹാജി, നാസർ കൊളായി, മജീദ് പുതുക്കുടി,കെ.സി.റിയാസ് , എം.ടി. അശ്റഫ് , ഗിരീഷ് കാരക്കുറ്റി , അക്ബർ ജി , എം.അഹമ്മദ്കുട്ടി മദനി, കെ.ടി.ഹമീദ്, പി.കെ.സി. മുഹമ്മദ് ഇ.കെ.മായിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!