
newsdesk
വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ സലീം മുട്ടാത്തിനെയും NIT യിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ :റഷ റഹ്മാനെയും കൊയിലാട്ട് ജ്വല്ലറി മാനേജിങ് ഡയറക്ടർ അബ്ദുറഹ്‍മാൻ കൊയിലാട്ട് ആദരിച്ചു.
ചടങ്ങിൽ SWA ഡയമണ്ട് എക്സിബിഷൻ കൂപ്പൺ വിജയിയായ റഫീഖ് ബാബു ,കൊയിലാട്ട് നടത്തിയ സെൽഫി കോണ്ടെസ്റ്റിൽ വിജയിയായ ദിവ്യ അനീഷ് എന്നിവർക്കുള്ള സമ്മാന ദാനവും നടന്നു .വിജയികൾക്ക് മുക്കം നഗര സഭ കൗൺസിലർ പ്രജിത പ്രതീപ് ,KVVES മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ ,ചന്ദ്രൻ കപ്പോയേടത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .
KVVES മുക്കം യൂണിറ്റ് സെക്രെട്ടറി അനീസ് കുട്ടൻ ,ട്രെഷറർ ഡിറ്റോ ,സലാം ചാലിയാർ ,കെ ടി അബ്ദുറഹ്മാൻ,അനീസ് കൊയിലാട്ട്, കൊയിലാട്ട് മാനേജർ ബീരാൻ കുട്ടി എന്നിവർ സംബന്ധിച്ചു .
