മുക്കം കറുത്ത പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച ലഹരി മാഫിയ സംഘത്തിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ

newsdesk

മുക്കം: മുക്കം കറുത്ത പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച കേസിലെ ലഹരി മാഫിയ സംഘത്തിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ .
വലിയപറമ്പ് കരിമ്പന കണ്ടി കോളനി സ്വദേശി സാദിഖിനെയാണ് ആണ് മുക്കം പോലീസ് ഇന്ന് രാവിലെ
വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

അക്രമത്തിൽ ലീഫ് വെൻഡിങ് വർക്ക് ഷോപ്പ് ജീവനക്കാരനായ തമിഴ്നാട് സ്വദേശി ചിന്ന ദുരൈക്ക് പരിക്കേറ്റിരുന്നു
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് 9 പേർക്കെതിരെ കേസ് എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാദിഖിനെ കസ്റ്റഡിയിലെടുത്തത്. ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുമെന്ന് മുക്കം പോലീസ് അറിയിച്ചു

error: Content is protected !!