
Local News
കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, പ്രായാധിക്യം കൊണ്ടും മറ്റും വീട്ടിൽ തളക്കപ്പെട്ടവർ തുടങ്ങിയവർക്കെല്ലാം ഡോക്ടറുടെ സേവനം ലഭ്യമാകുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ആശ്വാസ് പാലിയേറ്റീവ് കെയർ ഡോക്ടേഴ്സ് ഹോം കെയറിനു തുടക്കമായി. കെ.എം.സി.ടി മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ പാലിയേറ്റീവ് കെയർ രോഗികൾക്കുപോലും വീടുകളിൽ നഴ്സിൻ്റെ സേവനമായിരുന്നു പ്രധാനമായും ലഭ്യമായത്. അതിനാൽ ഡോക്ടറെ കാണിക്കുന്നതിന് ഏറെ പ്രയാസപ്പെട്ട് ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥയായിരുന്നു. ആഴ്ചയിൽ ഒരു ദിവസമാകും ഡോക്ടർ വീടുകളിൽ ചെന്ന് പരിശോധിക്കുക. ആശ്വാസ് പാലിയേറ്റീവ് കെയർ ഡോക്ടേഴ്സ് ഹോം കെയർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി.സ്മിത ഫ്ലാഗ് ഓഫ് ചെയ്തു. ആശ്വാസ് ചെയർമാൻ കെ.കെ ആലി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.
എൻ.കെ.അബ്ദുറഹിമാൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ സജ്ന, ഹോം കെയർ ഡോക്ടർ ആര്യ ശ്രീ, ജിജിത സുരേഷ്, സത്യൻ മുണ്ടയിൽ,കെ.എം.സി.ടി.പി. ആർ.ഒ.നവീൻ,വൈസ് പ്രസിഡണ്ട് ആമിന എടത്തിൽ, ശാന്താദേവി മൂത്തേടത്ത്, രാജിത മൂത്തേടത്ത്, കുഞ്ഞാലി മമ്പാട്ട്, റുഖിയ റഹീം, സിംലത്ത്, മുഹമ്മദ് കക്കാട്, ടി.പി.അബൂബക്കർ , എ.കെ.സാദിഖ്, റീന പ്രകാശ്, ടി.എം. ജാഫർ, എച്ച്.ഐ. അജയകുമാർ, എൽ.കെ.മുഹമ്മദ്, ഉസ്മാൻ പുളിക്കൽ, കെ.കോയ എം.ടി.സെയ്ത് ഫസൽ, എം എ സൗദ ടീച്ചർ എന്നിവർ സംസാരിച്ചു.
