
Local News
മാലിന്യം കുമിഞ്ഞുകൂടിയ ഇരുവഞ്ഞിയെ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഈ പുഴ സ്നേഹികൾ . ഇരുവഞ്ഞിപുഴ ചാലിയാറുമായി ചേരുന്ന കൂട്ടക്കടവിലാണ് പുഴയെ മാലിന്യ മുക്തമാക്കിയത്.
ഒഴുകിയെത്തിയ മാലിന്യങ്ങൾ ഇരു പുഴകളുടെയും സംഗമ സ്ഥാനത്ത് ഏറെ നാളായി അടിഞ്ഞുകൂടാൻ തുടങ്ങിയിട്ട്.
അതിനൊരുപരിഹാരം കാണാൻ ഇരുകരകളിലെയും പുഴ സ്നേഹികൾ ഒത്തുകൂടിമാലിന്യം നീക്കാൻ തീരുമാനിച്ചു.
കേട്ടറിഞ്ഞ് നിരവധി പേരാണ് പുഴയുടെ വീണ്ടെടുപ്പിന് ചെറുവളളങ്ങളുമായി ഇരു വഞ്ഞിയിലെ കൂട്ടക്കടവിലെത്തിയത്. പിന്നെ, പുഴയിലെ മാലിന്യക്കൾ നീക്കം ചെയ്യാനാരംഭിച്ചു. പുഴയിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കൊടിയത്തൂർ പഞ്ചായത് എല്ലാ പിന്തുണയും നൽകി.
ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലെ സന്നദ്ധസംഘങ്ങളായ എൻ്റെ സ്വന്തം ഇരുവഞ്ഞി, അക്ഷര കൂളിമാട്, വിഖായ, സാന്ത്വനം, വൈറ്റ്ഗാർഡ്, അഡ്വഞ്ചർ ക്ലബ്, രാഹുൽ ബ്രിഗേഡ്, ഡി വൈ എഫ് ഐ, സംഗമം വെസ്റ്റ് കൊടിയത്തൂർ തുടങ്ങി നിരവധി കൂട്ടായ്മകൾ നേതൃത്വം നൽകി. കൂടാതെ ഇരു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും മാലിന്യം നീക്കുന്നതിന് സന്നദ്ധ പ്രവർത്തകർക്കൊപ്പം മുന്നിട്ടിറങ്ങി. ഓരോ വർഷവും പുഴ സ്നേഹികളുടെ നേതൃത്ത്വത്തിൽ ഇരുവഞ്ഞിയെ മാലിന്യ മുക്തമാക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമില്ലാത്തതാണ് ഈ കൂട്ടായ്മകളെ ആശങ്കയിലാഴ്ത്തുന്നത്.
