newsdesk
മുക്കം നഗരസഭയിലെ വിവിധ ഹോട്ടലുകളിലും കൂള്‍ബാറുകളിലും നഗരസഭാ ഹെല്‍ത്ത് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. മുക്കം അഗസ്ത്യന്‍മുഴി പ്രദേശങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാര്‍, ആശുപത്രി കാന്‍റീന്‍ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയുംചെയ്തു. പരിശോധനയ്ക്ക് മുക്കം സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സജി ജോസഫ്, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ വിശ്വംഭരന്‍, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന്ആരോഗ്യവിഭാഗം അറിയിച്ചു.