Site icon CTV Online

കിണറ്റിൽ വീണു അവശനായ യുവാവിനു രക്ഷകരായി മുക്കം ഫയർഫോഴ്‌സ്


മുക്കം നിലയ പരിധിയിലുള്ള ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരിൽ 50 അടിയോളം ആഴവും ഒന്നര മീറ്റർ വെള്ളവും ഉള്ള കിണറ്റിൽ വീണ റമീഷ് (32 )എന്ന യുവാവിനെ മുക്കം അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം.എ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് രക്ഷപ്പെടുത്തിയത്.

സംഭവസ്ഥലത്ത് എത്തിയ ഉടൻ തന്നെ കിണറ്റിൽ ഓക്സിജന്റെ സാന്നിധ്യം കുറവാണെന്ന് നാട്ടുകാരിൽ നിന്ന് മനസിലാക്കിയ പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ആർ. മിഥുൻ ബി എ സെറ്റിന്റെയും നെറ്റിന്റെയും കയറുകളുടെയും സഹായത്തോടെ 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി രമീഷിനെ നെറ്റിൽ കയറ്റി മറ്റു സേനാംഗ ങ്ങളുടെ സഹായത്തോടെ മുകളിൽ എത്തിച്ചു. ശാരീരിക അസ്വാസ്ഥ്യം കാണിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. മുക്കം അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ അബ്ദുൽ ഷുക്കൂർ,മുഹമ്മദ്‌ ഷനീബ്,നജുമുദീൻ ഇല്ലത്തൊടി, നിയാസ് പി, അജീഷ് കെ പി, അഖിൽ ആർ വി,ചാക്കോ ജോസഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

Exit mobile version