Site icon CTV Online

കാരശ്ശേരി , കുമാരനെല്ലൂരിൽ കിണറ്റിൽ വീണ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മുക്കം.കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂരിൽ കിണറിൽ വീണ പോത്തിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബാവ പഴംതോപ്പിൽ എന്നയാളുടെ ഒരു വയസ്സ് പ്രായമുള്ള പോത്താണ് അബ്ദുറഹ്മാൻ എന്നയാളുടെ 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. മുക്കം അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി നിയാസ് കിണറിൽ ഇറങ്ങി റസ്ക്യൂ ബെൽറ്റ്, റോപ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ രക്ഷപ്പെടുത്തിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ( ഗ്രേഡ്) പയസ്സ് അഗസ്റ്റിൻ. ഫയർ ഓഫീസർമാരായ സി പി നിഷാന്ത്, എൻ ടി അനീഷ്, പി ടി ശ്രീജേഷ്, കെ എസ് ശരത് കുമാർ, സി എഫ് ജോഷി, സി ടി ഷിബിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Exit mobile version