രക്ഷാപ്രവർത്തകരെ മുക്കം ഫയർ ഫോഴ്‌സ് ആദരിച്ചു

ഇരുവഞ്ഞി പുഴയിൽ ഒഴുകിയെത്തിയ സ്ത്രീയെ രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനക്കൊപ്പം പ്രവർത്തിച്ചവരെ മുക്കം അഗ്നിരക്ഷാസേന ആദരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് ഫയർ സ്റ്റേഷൻ പരിസരത്തായിരുന്നു ആദരവ് ചടങ്ങ്. സ്ത്രീ ഒഴുകിപ്പോവുന്നത് കണ്ട ഓട്ടോ ഡ്രൈവർ ദിലീപ്, യാത്രക്കാരി കോടിയേങ്ങൽ പ്രിയ രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാസേനക്കൊപ്പം പുഴയിൽ ഇറങ്ങി പ്രവർത്തിച്ച ചൂരക്കാട് അഫ്നാസ്, സജീർ എന്നിവരെയാണ് ആദരിച്ചത്. കഴിഞ്ഞ ദിവസമാണ് കുളിക്കാൻ ഇറങ്ങുന്നതിനിടെ തൊണ്ടിമ്മൽ സ്വദേശി താഴത്ത് വീട്ടിൽ മാധവി ഒഴുക്കിൽപ്പെട്ടതും സഹസികമായി രക്ഷപ്പെടുത്തിയതും. സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പൊന്നാടയണിയിച്ചു. സീനിയർ ഫയർ ഓഫീസർ സി. മനോജ്, ഫയർ സർവീസ് സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!