Site icon CTV Online

ആഹാ അടിപൊളി ;മുക്കം ഫെസ്റ്റ് മൈതാനം പൂർണമായും കേരളാ വിഷന്റെ സൗജന്യ വൈഫൈ സേവനം

മുക്കം: മുക്കം ഫെസ്റ്റിലെ കാഴ്ചക്കാരായെത്തുന്നവർക്ക് ഇനി മൊബൈൽ ഡാറ്റ കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല .ഫെസ്റ്റ് മൈതാനം പൂർണമായും കേരളാ വിഷന്റെ സൗജന്യ വൈഫൈ സേവനം ലഭ്യമാവും .കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിൽ മൊബൈൽ നെറ്റ്വർക്കുകൾക്ക് വേഗത കുറയുന്ന പ്രശ്നത്തിന് പരിഹാരമായി ക്കൂടിയാണ് ഫെസ്റ്റ് ഗ്രൗണ്ട് പൂർണ്ണമായും വൈഫൈ കവറേജ് ലഭ്യമാക്കിയത്.


കേരള വിഷന്റെ നിലവിലെ ഉപഭോക്താക്കൾക്ക് അവർ കണക്ഷൻ എടുക്കുമ്പ്പോൾ നൽകിയ മൊബൈൽ നമ്പർ നൽകിയാൽ Login ചെയ്ത് യഥേഷ്ടം wifi ഉപയോഗിക്കാവുന്നതും അല്ലാത്തവർക്ക് മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്തനിശ്ചിത സമയത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് ദിവസവും നൂറുക്കണക്കിനാളുകൾ ഈ സേവനം ഉപയോഗപ്പെടുത്തുന്നത് .

ഫെസ്റ്റ് ഗ്രൗണ്ടിലെ കേരള വിഷൻ വൈഫൈ സംവിധാനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ PT ബാബു നിർവഹിച്ചു. സി.ഒ.എ മുക്കം മേഖലാ സെക്രട്ടറി വിജീഷ് പരവരി, പ്രസിഡന്റ് ടി.വാസുദേവൻ, എസി അർഷാദ്, അജീഷ് മണാശേരി, ജംഷാദ്, കൃഷ്ണപ്രസാദ്, അഖിൽ തുടങ്ങിയവർ ചടങ്ങിൽ സംബധിച്ചു.

Exit mobile version