വയനാട് ഉരുൾപൊട്ടൽ; ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലും തിരച്ചിലാരംഭിച്ചു

മുക്കം : വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി പേരെ കാണാതാവുകയും നിരവധി മൃതദേഹങ്ങൾ ചാലിയാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഇരുവഴിഞ്ഞി പുഴയിലും ചാലിയാറിലും തിരച്ചിലാരംഭിച്ചു. മുക്കം, മാവൂർ, വാഴക്കാട് പോലീസിൻ്റെയും, ഫയർ ഫോഴ്‌സ്, സന്നദ്ധ പ്രവർത്തകർ, താലൂക്ക് ദുരന്ത നിവാരണ സേന, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിനായി ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട് .രാവിലെ ആരംഭിച്ച തെരച്ചിലിൽ ഒന്നും കണ്ടത്താനായില്ലന്നും ഇനിയും തിരച്ചിൽ തുടരുമെന്നും മാവൂർ ഇൻസ്പെക്ടർ ‘പി.രാജേഷ് പറഞ്ഞു.

error: Content is protected !!