മുക്കത്ത്‌ ലഹരി മാഫിയ ആക്രമണംഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്;വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലാൻ ശ്രമിച്ചു

newsdesk

മുക്കം : മുക്കത്ത്‌ ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.
വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലാൻ ശ്രമിച്ചു
കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ തമിഴ് നാട് സ്വദേശി ചിന്ന ദുരൈ ക്കാണ് പരിക്ക് .ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം

ശനിയാഴ്ച്ച രാത്രി തൊട്ടടുത്ത അബ്ദുൽ കബീറിന്റെ ഉടമസ്ഥതയിൽ ഉള്ള അസ്‌ബി ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് കടയിലെ സാമഗ്രികളും സംഘം അടിച്ചു തകർത്തിരുന്നു.ഇതിനെ തുടർന്ന്
ഞായറാഴ്ച വൈകിട് 5 മണിക്ക് മുക്കം പോലീസിൽ പരാതി നൽകിയിരുന്നു .
പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ ആണ് ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്

പ്രദേശത്തു മൂന്നാം തവണയാണ് ലഹരി മാഫിയയുടെ ആക്രമണം ഉണ്ടാകുന്നത് .

ജീപ്പും ,ഒരു ബൈക്കും വർക്ക് ഷോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ്

error: Content is protected !!