Site icon CTV Online

തീരാത്ത ദുരിതം ; മുക്കത്ത് തെരുവ് നായ അക്രമത്തിൽ അഞ്ചുപേർക്ക് പരിക്ക്

NEWSDESK

മുക്കം : നാഗേരിപ്പൊയിൽ ഭാഗത്ത് രണ്ടു പേർക്കും , അഗസ്ത്യമൊഴികുളങ്ങര വീട്ടിൽ അമ്മയ്ക്കും മകൾക്കും തൊട്ടടുത്ത വീട്ടിലെ കുട്ടിക്കുമാണ് കടിയേറ്റത്

കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്കും കൊണ്ടുപോയി. അഞ്ചര മണിയോടുകൂടിയാണ് തെരുവുനായ അക്രമം ഉണ്ടായത്

അഗസ്ത്യമുഴി കുളങ്ങര വീട്ടിൽ രഞ്ജുവിന്റെ ഭാര്യ വിജിന ,മകൾ തസ്മയ് തൊട്ടടുത്ത വീട്ടിലെ അലീന വിൽസന്റെ നാലു വയസ്സുകാരൻ റയാൻ ജോ .
നാഗേരിപ്പൊയിൽ മോഹൻ ബാബുവിന്റെ മകൻ ശരത് ബാബു( 24) മകളുടെ മകൻ ദൈവിക് കൃഷ്ണ എന്നിവർക്കാണ് കടിയേറ്റത് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Exit mobile version