
newsdesk
മുക്കം: ഉപജില്ല സ്കൂൾ കലോത്സവത്തിലെ വിധി നിർണയം അട്ടിമറിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം ,
തങ്ങളുടെ സ്കൂളിന് കിട്ടേണ്ട ഒന്നാം സ്ഥാനം സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചുവെന്നു വിദ്യാർഥികൾ പറഞ്ഞു.ഉച്ചഭക്ഷണം ഉപേക്ഷിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്
കഴിഞ്ഞ നാല് ദിവസങ്ങളായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു കലോത്സവം നടന്നത്.ഹയർ സെക്കഡറി വിഭാഗത്തിൽ നീലേശ്വരം സ്കൂളിനൊപ്പം ആതിഥേയരായ PTMH സ്കൂളിനും ഒന്നാം സ്ഥാനം നൽകുകയായിരുന്നു എന്നാൽ പുല്ലാങ്കുഴൽ വാദനം, ബ്യൂഗിൾ, കുച്ചുപ്പുഡി എന്നീ ഇനങ്ങളിലെ വിധിനിർണയത്തിലാണ് വിദ്യാർത്ഥികൾ അപാകത ആരോപിക്കുന്നത്.
എന്നാൽ മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഒന്നാം സ്ഥാനം പങ്കുവെച്ച നടപടി പുനഃപരിശോധിക്കണമെന്ന് മുക്കം നഗരസഭ കൗൺസിൽ യോഗത്തിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചതായി PTA ഭാരവാഹികൾ പറഞ്ഞു
