മുക്കത്ത്‌ മീൻ പിടിക്കാൻ പോയി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുക്കം: ഇന്നലെ രാത്രി മീൻ പിടിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി . മണാശ്ശേരി സ്വദേശി രജീഷിനെ ആണ് മുക്കം കടവ് പാലത്തിനു സമീപം ഇന്ന് പതിനൊന്നേ മുക്കാലോടെ ചെറുപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .ബൈക്കും മൊബൈൽ ഫോണും വലയും പുഴയരികിൽ നിന്നും കണ്ടെടുത്തു . രാവിലെ മുതൽ ഫയർ ഫോഴ്സും ,നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെടുത്തത്

error: Content is protected !!