newsdesk
മുക്കം : വീണുകിട്ടിയ സ്വർണ്ണം തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ.മുക്കം ബസ്‌സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ നിസാമുദീൻ ആണ് മാതൃക കാട്ടിയത്. കുമരനെല്ലൂർ സ്വദേശിയാണ് ഇദ്ദേഹം . വെളളിയാഴ്ച വൈകിട്ടാണ് നിസാമുദ്ധീന്റെ വണ്ടിയിൽ പോലീസ് സ്റ്റേഷന്റെ അടുത്ത് നിന്ന് മുക്കത്തേക്ക് ആനയാംകുന്ന് , ചൊടലക്കണ്ടി സ്വദേശികൾ ആയ സബീറയും മകളും കയറുന്നത് . ഡോക്ടറെ കാണിച്ചു തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ .സ്റ്റാൻഡിൽ എത്തിയ ഇവർ രണ്ടര പവന്റെ മാല നഷ്ട്ടപെട്ടതറിയാതെ ബസിൽ കയറി വീട്ടിലേക്ക് പോയി ,സ്റ്റാൻഡിൽ എത്തിയ ശേഷം ഓട്ടോയിൽ വീണുകിടക്കുന്ന നിലയിലുള്ള മാല നിസാമുദിന്റെ ശ്രദ്ദയിൽ പെടുകയായിരുന്നു ,പെട്ടന്ന് തന്നെ നിസാമുദ്ധീൻ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും വട്സപ്പ് ഗ്രൂപ്പ്കളിലും മറ്റു സോഷ്യൽ മീഡിയകളിലും ഷെയർ ചെയുകയും ചെയ്തു .സോഷ്യൽ മീഡിയകൾ ഒന്നും ഉപയോഗിക്കാത്ത സബീറയെ ബന്ധുക്കൾ ആണ് വിവരം അറിയിക്കുന്നത് .
ഒടുവിൽ നിസാമുദീനെ വിളിക്കുകയും തെളിവുകൾ നൽകുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച രാവിലെ പോലീസ്‌സ്റ്റേഷനിലെത്തി സ്വർണം കൈമാറുകയായിരുന്നു .സത്യസന്ധതയുടെ പ്രതീകമായ ഓട്ടോഡ്രൈവറെ ‘പോലീസും സബീറയും അഭിനന്ദിച്ചു