newsdesk
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.
മേപ്പയ്യൂർ സ്വദേശി കണ്ണമ്പത്ത്കണ്ടി ഷിബിൻ ലാൽ (35) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9:30 ഓടെയായിരുന്നു അപകടം. ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം. അപകടം പറ്റിയ ഉടൻ മുക്കം പോലീസും നാട്ടുകാരും ചേർന്ന് ഗുരുതര പരിക്കേറ്റ ഷിബിൻ ലാലിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.