
newsdesk
മുക്കം: സ്കൂട്ടർ നിയത്രണം വിട്ട് റോഡരികിലെ ഗർത്തത്തിലേക്ക് വീണുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കൊടിയത്തൂർ കാരാട്ട് മുജീബിൻ്റെ മകൾ
ഫാത്തിമ ജിബിൻ (18) ആണ് മരിച്ചത്.
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകീട്ട് 7.15 ഓടെയാണ് സംഭവം.മാതാവ് നെജിനാബിയോടൊപ്പം കുറ്റിപ്പാലയിൽ നിന്ന് അഗസ്ത്യൻ മുഴിയിലേക്ക് മുക്കം ഹയർ സെക്കൻ്ററി സ്കൂൾ റോഡ് വഴി വരുന്നതിനിടെ
ഇറക്കത്തിൽ വെച്ച് സ്കൂട്ടറിൻ്റെ നിയന്ത്രണം വിടുകയും ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ച്ചയിലേക്ക് മറിയുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ ഫയർഫോഴ്സ് കെ.എം.സി.ടി മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ഫാത്തിമ ജിബിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ വാഹനത്തിൻ്റെ തൊട്ടുമുന്നിലായി പിതാവും മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നു.
സഹോദരങ്ങൾ ഫാത്തിമ റെന, റാസി (ഇരുവരും ജി എം യു പി സ്കൂൾ കൊടിയത്തൂർ)
