ഇന്നലെ മുക്കത്തു നടന്ന നാടിനെ ഞെട്ടിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്ക് എതിരെ മനഃപൂർവം ഉള്ള നരഹത്യക്ക് മുക്കം പോലീസ് കേസെടുത്തു

മുക്കം: ഇന്നലെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ഹോസ്പിറ്റൽ ജംഗ്‌ഷനിൽ ഡസ്റ്റർ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്ക് എതിരെ മനഃപൂർവം ഉള്ള നരഹത്യക്ക് മുക്കം പോലീസ് കേസ് എടുത്തു.മദ്യലഹരിയിൽ കാർ ഓടിച്ച കോടഞ്ചേരി മൈക്കാവ് സ്വദേശി ജിൻസൺ ജോൺ എന്ന ആൾക്കെതിരെയാണ് മുക്കം പോലീസ് എടുത്തത് .
ജിൻസൺ ഓടിച്ച KL 11 BC 3768 ഡസ്റ്റർ കാറിന് ഇൻഷൂറൻസും ഇല്ലായിരുന്നു .
അപകടത്തിൽ പാലക്കാട് സ്വദേശി പുല്ലാനിക്കാട് ഷിജിൻ ആണ് ഇന്നലെ മരണപ്പെട്ടത്. ഷിജിന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീ വിനീത ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

അപകടത്തെ തുടർന്ന് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗത തടസവും നേരിട്ടിരുന്നു

error: Content is protected !!