newsdesk
മുക്കം: മുക്കത്ത് ലോറി ട്രാൻസോമ്‌റിൽ ഇടിച്ച് അപകടം.
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ,മുക്കം അഗസ്ത്യ മുഴിയിലാണ് അപകടം നടന്നത്.
ഇന്ന് പുലർച്ചെ 5:30 തോടെയാണ് അപകടം നടന്നത് .അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഡ്രൈവറുടെ കാലിനാണ് പരിക്ക് .കൊണ്ടോട്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് മീനുമായി പോവുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ട്രാൻസോമ്‌റിൽ ഇടിച്ചത് .ട്രാൻസോമർ സ്ഥാപിച്ച ഇലക്ട്രിക്ക് പോസ്റ്റുകൾ പൂർണമായും തകർന്നു .മുക്കം അഗ്നി രക്ഷാ സേന രക്ഷാ പ്രവർത്തനത്തിന് സ്ഥലത്ത് എത്തി . മുക്കം കെ എസ് ഇ ബി യേയും വിവരം അറിയിച്ചിട്ടുണ്ട്.