Site icon CTV Online

മുക്കത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

മുക്കം: മുക്കത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാർക്ക്പരിക്ക്. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ കാരശ്ശേരി ബാങ്കിന് സമീപം മുക്കം ബൈപ്പാസിലാണ് കാറും ബൈക്കും കൂട്ടി ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവർ മലപ്പുറം കാവനൂർ സ്വദേശികളാണ്.
മുക്കം പാലത്തിനടുത്ത് നിന്നും വന്ന മാരുതി റിട്സ്കാർ സംസ്ഥാന പാത മുറിച്ച് ബൈപാസിലേക്ക് കടക്കുമ്പോഴാണ് ഹിമാലയ ബൈക്ക് കാറിൽ ഇടിച്ചത്.
അപകടത്തിന്റെ സി സി ടി വി ദൃശ്യവും ലഭിച്ചിട്ടുണ്ട്.ബൈക്ക് യാത്രക്കാരുടെ പരിക്ക്ഗുരുതരമല്ലന്നാണ് വിവരം. അതേ സമയംകാറിൽ ഇടിച്ച ബൈക്ക് യാത്രക്കാരിൽ ഒരാൾ കാറിന് മുകളിലൂടെ മറിഞ്ഞാണ് റോഡിൽ വീണത്.കാർ കാരശ്ശേരി മലാം കുന്ന് സ്വദേശിയുടേതാണ്

Exit mobile version