Site icon CTV Online

ഇനി പുതുതലമുറ: ആകാശിനു പിന്നാലെ ഇഷ റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്തേയ്ക്ക്.

Web Desk

റിലയന്‍സില്‍ ഇനി അധികാര കൈമാറ്റത്തിന്റെ കാലം. ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിനുപിന്നാലെ ഇഷയ്ക്കും പുതിയ ചുമതല ലഭിച്ചേക്കും.
റിലയന്‍സ് ജിയോയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍നിന്ന് മുകേഷ് അംബാനി രാജിവെച്ച ഉടനെയായിരുന്നു ആകാശിന്റെ നിയമനം. ആകാശിന്റെ ഇരട്ട സഹോദരിയായ ഇഷയെ റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായിട്ടായിരിക്കും നിയമിക്കുക.
കുടുംബത്തിലെ പുതുതലമുറയാകും ഇനി കമ്പനികളെ നയിക്കുകയെന്ന സൂചനയാണ് ഇഷയുടെ നിയമനത്തിലൂടെ മുകേഷ് വ്യക്തമാക്കുന്നത്. ആകാശിന്റെ നിയമനം പുറത്തുവന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നാലുശതമാനത്തോളം ഉയര്‍ന്ന് 2,597 രൂപയിലെത്തി.

Exit mobile version