Site icon CTV Online

മുക്കം മേഖലാ കേബിൾ ടിവി ഇൻറർനെറ്റ് ഓപ്പറേറ്റേഴ്സ് വെൽവെയർ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു

Web Desk

മലയോരമേഖലയിലെ കേബിൾ ടിവി ഇൻറർനെറ്റ് സംരംഭകരുടെ ബിസിനസ് കൂട്ടായ്മയായ മുക്കം മേഖലാ കേബിൾ ടിവി ഇൻറർനെറ്റ് ഓപ്പറേറ്റേഴ്സ് വെൽവെയർ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം മുക്കം സിടിവി ഹാളിൽ നടന്നു . മുക്കം കേന്ദ്രമായി മലയോരത്തെ മുഴുവൻ പഞ്ചായത്തുകളിലും അതിവേഗ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് യോഗം COA സംസ്ഥാന വൈസ് പ്രസിഡൻറ് എം മൻസൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സൊസൈറ്റി പ്രസിഡൻറ് യു. സുനോജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി വിജീഷ് പരവരി, എസ് സി നിസാർ ബാബു, എൻ വാസുദേവൻ നായർ, ടി വാസുദേവൻ, അഷ്റഫ് കെ. എം എന്നിവർ സംസാരിച്ചു.
സെസൈറ്റിയുടെ പുതിയ ഭാരവാഹികളായി അഷ്റഫ് കെ. എം സെക്രട്ടറി, വിജീഷ് പരവരി പ്രസിഡന്റ്, ടി. വാസുദേവൻ ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു.

Exit mobile version