Site icon CTV Online

മാസപ്പടി വിവാദത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് ; എത്ര തവണ ചോദിച്ചാലും ഇത് തന്നെയാണ് ഉത്തരം ; മുഹമ്മദ് റിയാസ്

newsdesk

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്.ഇക്കാര്യത്തിൽ ‘സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇത് തന്നെയാണ് ഉത്തരം. വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താൽപ്പര്യമാണ്. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ. അവർ ഉടമകളുടെ താൽപ്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണ്.’- റിയാസ് പറഞ്ഞു.

Exit mobile version