newsdesk
തിരുവമ്പാടി : തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ ;മുഹമ്മദ് ദിഷാലിന്റെ ഫോൺ ഹാക്ക് ചെയ്തതായി പരാതി .കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ആണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. നേരത്തെ ഒരു ഓൺലൈൻ ലോൺ ആപ്പ് ഡൌൺലോഡ് ചെയ്തിരുന്നു,ഇത് വഴിയാണ് ഡേറ്റ മുഴുവൻ എടുത്തത് എന്നാണ് വെളിപ്പെടുത്തൽ , ,പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു .ഇതിനെതിരെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തു, കേസുമായി ധൈര്യമായി മുൻപോട്ട്പോവാനാണ് അദ്ദേഹത്തിന്റെ തീരുമാനം .ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കുകയും ജാഗ്രത നിലനിർത്തണം എന്നും അദ്ദേഹം പറഞ്ഞു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;-
“പ്രിയപ്പെട്ടവരെ എന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്, പല വിദേശ നമ്പറുകളിൽ നിന്നും നിരന്തരം വാട്ട്‌സപ്പ് കോളുകളും അശ്ലീല സന്ദേശങ്ങളും വരുന്നതിനാൽ ഇന്നലെ രാത്രി തന്നെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്
നേരത്തെ ഒരു ഓൺലൈൻ ലോൺ ആപ്പ് ഡൌൺലോഡ് ചെയ്തിരുന്നു,ഇത് വഴിയാണ് ഡേറ്റ മുഴുവൻ എടുത്തത് എന്നാണ് മനസ്സിലാവുന്നത്
സമാനമായ അനുഭവങ്ങൾ ഉണ്ടായ സുഹൃത്തുക്കളെ അറിയുന്നത് കൊണ്ടും, ഇത്തരക്കാരുടെ രീതി അറിഞ്ഞു കൊണ്ട് തന്നെ നിയമപരമായി ധൈര്യത്തോടെ മുന്നോട്ടു പോവാനാണ് തീരുമാനം
പല തരം ഭീഷണി സന്ദേശങ്ങൾ, സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും നമ്പറിലേക്ക് വിളിക്കും മെസ്സേജ് അയക്കും, ചിത്രങ്ങൾ മോർഫ് ചെയ്തയക്കും എന്നൊക്കെ പറഞ്ഞു വരുന്നുണ്ട്
ആയതിനാൽ ഇത്തരം വിദേശ നമ്പറുകളിൽ നിന്ന് വരുന്ന കോളുകളും മെസ്സേജും അവഗണിച്ചു കളയുക, ഏതെങ്കിലും ലിങ്ക് അയച്ചു ക്ലിക്ക് ചെയ്യുക വഴി ഹാക്ക് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കുക