മുക്കം -എം.പി.വീരേന്ദ്രകുമാർ ചാരിറ്റബ്ൾ ട്രസ്റ്റ് സൗജന്യ ഭക്ഷണ വിതരണവും, പഠനോപകരണ വിതരണവും നടത്തി

തിരുവമ്പാടി: എം.പി.വീരേന്ദ്രകുമാർ ജന്മദിനമായ ജൂലായ് 22 ന് മുക്കം എം .പി .വി ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഭൂരിപക്ഷവും പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും, നിർധനരുമായ കുട്ടികൾ പഠിക്കുന്ന മുത്തപ്പൻ പുഴ എൽ – പി സ്കൂളിൽ .സൗജന്യ ഉച്ചഭക്ഷണ വിതരണവും, പഠനോപകരണ കിറ്റും വിതരണം ചെയ്തു.
ട്രസ്റ്റ് ട്രഷറർ പള്ളിക്കലത്ത് അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാനും, കേരള ആഗ്രോ ഇൻഡസ്ട്രീസ് ചെയർമാനുമായ വി. കുഞ്ഞാലിയാണ് ഭക്ഷണ വിതരണോദ്ഘാടനം നടത്തിയത്.

:RJ D ദേശീയ സമിതി അംഗവും, കൂടരഞ്ഞി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടുമായ പി.എം.തോമസ് മാസ്റ്റർ കുട്ടികൾക്കും, അധ്യാപകർക്കുമുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു.
RJ D സംസ്ഥാന സമിതി അംഗം അബ്രഹാം മാനുവൽ ജില്ലാ സെക്രട്ടറി ശ്രീ. വിൽസൻ പുല്ലുവേലി

നിയോജക മണ്ഡലം പ്രസിഡണ്ട് : ശ്രീ. ടാർസൻ ജോസ് ,ജില്ലാ കമ്മിറ്റി അംഗമായ ശ്രീ. ഗോൾഡൻ ബഷീർ തിരുവമ്പാടി സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ നിഷ്താർ ട്രസ്റ്റ് ഭാരവാഹികളും അംഗങ്ങളുമായരാജേഷ് പൊട്ടിയിൽ, മൊയ്തീൻ കുട്ടി നോർത്ത് കാരശ്ശേരി ,മുസ്തഫ താവളം,

മുതലായവർ ആശംസകൾ അറിയിച്ചു .മുത്തപ്പൻ പുഴ എൽ.പി.സ്കൂൾ
ഹെഡ്മാസ്റ്റർ: ശ്രീ: ലിജു ജോസഫ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ,അഖിൽ തോമസ് നന്ദിയുമറിയിച്ചു

error: Content is protected !!