Site icon CTV Online

മാരകമയക്കുമരുന്നുമായി സിനിമാസീരിയല്‍ താരം പിടിയില്‍

Web Desk

മാരകമയക്കുമരുന്നുമായി സിനിമാസീരിയല്‍ താരം പിടിയില്‍. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്ന വിഭാഗത്തില്‍പ്പെട്ട എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി അഭിനേതാവ് അറസ്റ്റിലായത്. എറണാകുളം കടമനക്കുടി മൂലമ്ബള്ളി പനക്കല്‍ പി ജെ ഡെന്‍സണ്‍ (44) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയ്യില്‍ നിന്ന് 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു.രഹസ്യവിവരത്തെ തുടര്‍ന്ന് വൈത്തിരി എസ്‌ഐ ഇ രാംകുമാറും സംഘവും വയനാട് പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഓര്‍മ്മശക്തിയെ ഗുരുതരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകൾ

Exit mobile version