ബസില്‍ മകളെ ഉപദ്രവിച്ചയാളെ തല്ലി; മാതാവിനെതിരെ ഉടൻ കേസെടുക്കില്ല

പത്തനംതിട്ട അടൂരിൽ ബസിൽ യാത്ര ചെയ്‌ത പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ ആക്രമിച്ച മാതാവിനെതിരെ ധൃതിപിടിച്ച് കേസെടുക്കേണ്ടെന്ന് തീരുമാനം. മാതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. മെഡിക്കൽ രേഖകൾ ലഭിച്ച ശേഷം മാതാവിനെതിരായ പ്രതിയുടെ പരാതി പരിശോധിക്കും.




സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ പറയുന്നു. ബസിൽ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാൾ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാൻ വന്നു. അത് ചോദ്യം ചെയ്തപ്പോൾ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും അമ്മ പറഞ്ഞു.


എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോൾ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് താൻ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ പറഞ്ഞു.

error: Content is protected !!