Site icon CTV Online

ചായ ചോദിച്ചിട്ട് നൽകിയില്ല; മലപ്പുറത്ത് മുപ്പതുകാരിയെ അമ്മായിയമ്മ വെട്ടിക്കൊന്നു

മലപ്പുറം: ചായ ചോദിച്ചിട്ട് നൽകാത്തതിന് മുപ്പതുകാരിയെ അമ്മായിയമ്മ വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ് മരിച്ചത്. ഭർതൃമാതാവായ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പലവട്ടം ചായ ചോദിച്ചിട്ടും നൽകാത്തതാണ് വെട്ടാൻ കാരണമെന്ന് ഇവർ പൊലീസിന് മൊഴി നൽകി.

രജിതയുടെ മക്കളുടെ മുന്നിലിട്ട് കത്തികൊണ്ട് പലതവണ വെട്ടുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രജിതയെ ആശുപത്രിയിലെത്തിച്ചത്.

Exit mobile version