Site icon CTV Online

ബൈക്കില്‍ സഞ്ചരിക്കവെ കുട നിവര്‍ത്തിയ അമ്മ റോഡില്‍വീണ് മരിച്ചു

Web Desk

മകനൊപ്പം ബൈക്കിൽ പോകുന്നതിനിടെ പിൻസീറ്റിലിരുന്ന് കുടനിവർത്തിയ അമ്മ റോഡിൽ വീണു മരിച്ചു. പുത്തൂർ-ചീരങ്കാവ് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം. കൊട്ടാരക്കര ചെറുപൊയ്ക സ്വദേശി ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയായ ഗീതാകുമാരിയമ്മ മകനോടൊപ്പം പരുത്തും പാറയിലുള്ള കശുവണ്ടി ഫാക്ടറിയിലേക്ക് പോകുമ്ബോള്‍ മഴ പെയ്യുകയും കുട നിവര്‍ത്തുകയുമായിരുന്നു. ഈ സമയം എതിരെ വാന്‍ കടന്നു പോയപ്പോള്‍ ഉണ്ടായ കാറ്റില്‍ കുട പുറകോട്ട് ചായുകയും ഗീതാകുമാരിയമ്മ തലയിടിച്ച്‌ റോഡില്‍ വീഴുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മകന്‍ വിഷ്ണു നിരവധി വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആദ്യം ആരും നിര്‍ത്തിയില്ല. പിന്നീട് ഇതുവഴി വന്ന കാറില്‍ എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രിയില്‍ ഗീതാകുമാരിയമ്മയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version