Site icon CTV Online

മകളുടെ വിവാഹദിനത്തിൽ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മകളുടെ വിവാഹദിനത്തിൽ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവൺമെന്റ് സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. വാഴൂർ പതിനേഴാംമെെലിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. മകളുടെ വിവാഹ ശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

വാഴൂർ പതിനേഴാംമെെൽ ഇളമ്പള്ളിക്കവല വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹെെവേയിൽ നിന്നും മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഷീനയുടെ ഭർത്താവ് ഷംസുദീനും മകൻ നെബിൻ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Exit mobile version