പാലക്കാട് അമ്മ മരിച്ചതറിഞ്ഞ് മകൻ ജീവനൊടുക്കി

പാലക്കാട് കോട്ടായിയിൽ അമ്മ മരിച്ചതറിഞ്ഞ് മകൻ ജീവനൊടുക്കി. അമ്മ അസുഖ ബാധിതയായിരുന്നു. പാലക്കാട് കോട്ടായിയിൽ പല്ലൂർ കാവിലാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ വീട്ടിലും മകൻ വീടിനു സമീപത്തെ വളപ്പിലെ മരത്തിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. അമ്മ ചിന്ന മൂന്നു ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി.

error: Content is protected !!