
newsdesk
കാസർകോട്∙ കാസർകോട് ചീമേനിയിൽ അമ്മയേയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. സജന(32), മക്കളായ ഗൗതം(8), തേജസ്(4) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന തൂങ്ങി മരിച്ചതാണെന്നാണ് നിഗമനം. പഞ്ചായത്ത് ജീവനക്കാരിയാണ് സജന. ഞണ്ടാടി സ്വദേശിനിയും ചോയ്യംങ്കോട് കെഎസ്ഇബി സബ് എൻജിനീയർ ടി.എസ് രഞ്ജിത്തിന്റെ ഭാര്യയാണ്.
വീടിന്റെ ഒന്നാം നിലയിൽ ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഞങ്ങാടിയിലെ പാടിയിൽ നാരായണന്റെയും യമുനയുടെയും മകളാണ് സജന.
