ശബരിമലയിൽ അനിയന്ത്രിത തീർത്ഥാടക തിരക്ക്; മലചവിട്ടാതെ ഭക്തർ മടങ്ങുന്നു

ശബരിമലയിൽ അനിയന്ത്രിത തീർത്ഥാടക തിരക്ക്.മലചവിട്ടത്തെ പല ഭക്തരും മടങ്ങി. പന്തളത്ത് നെയ്ത്തേങ്ങ ഉടച്ചായിരുന്നു മടക്കം. മറ്റ് സംസ്ഥാനങ്ങളിലെ തീർത്ഥാടകർ മടങ്ങി. പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുന്നത്.

തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തർ മടങ്ങിപ്പോകുന്നത്.

നിലയ്ക്കലിലും പമ്പയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ കെഎസ്ആർടിസി ബസുകളിൽ കയറാൻ വൻ തിരക്ക്. അധിക സർവീസ് ആവശ്യം പരിഗണിച്ചില്ല. പൊലീസ് വിന്യാസം ഫലപ്രദമല്ലെന്നും പരാതി. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്.

പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയിൽ പിടിച്ചിട്ടിരിക്കുകയാണ്. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. നിലയ്ക്കലിൽ ഭക്തർ പ്രതിഷേധിക്കുന്നു. കൂടാതെ ശബരിമല തിരക്കിൽ പാർലമെന്റിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.

error: Content is protected !!