Site icon CTV Online

കോഴിക്കോട് ജില്ലയില്‍ കുട്ടി ഡ്രൈവര്‍മാര്‍ കൂടുതല്‍ നാദാപുരത്ത്; ഒരാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍

കോഴിക്കോട്: റൂറല്‍ ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ വാഹനം ഓടിക്കുന്നത് നാദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെന്ന് കണക്കുകള്‍. ഒരാഴ്ചയ്ക്കിടയില്‍ 12 കേസുകളാണ് നാദാപുരത്ത് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ രണ്ട് കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പേരോട്ടുവെച്ചും ചേലക്കാടുവെച്ചുമാണ് ഓരോ വാഹനം പിടികൂടിയത്.

കുട്ടികള്‍ ഓടിക്കുന്ന വണ്ടിയുടെ ആര്‍.സി ഉടമയെ പ്രതിയാക്കിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സെക്ഷന്‍ 199 എ എം.വ ആക്ട് പ്രകാരമാണ് കേസ്. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ വാഹനമോടിച്ച് കേസില്‍ കുടുങ്ങിയാല്‍ 25 വയസ്സ് വരെ ലൈസന്‍സ് കിട്ടില്ല. 25000രൂപ പിഴയും മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ.

സെക്ഷന്‍ 181 പ്രകാരം 5000രൂപ വരെ പിഴയും മൂന്ന് മാസം തടവും വേറെയും അടക്കം 35,000രൂപ പിഴയും അടക്കേണ്ടിവരും.

Exit mobile version