വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവെ മയക്കുവെടി വച്ചു

വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവെ മയക്കുവെടി വച്ചു. മൂന്നാനക്കുഴി ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടർ പ്രവർത്തന രഹിതമായിരുന്നു. തുടർന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ് കിണറ്റിൽ കടുവയെ കണ്ടെത്തിയത്.

അഞ്ചടി ആഴമുള്ള കിണറിലാണ് കടുവ വീണത്. വെള്ളമുള്ളത് പ്രതിസന്ധിയാകുമോയെന്ന ആശങ്ക വനംവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നുവെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ കടുവയെ മയക്കുവെടിവച്ച് കൂട്ടിലാക്കുകയായിരുന്നു.

മൂന്നാനക്കുഴി എന്നത് വനമേഖലയോട് ചേർന്ന പ്രദേശമാണ്. പ്രദേശത്ത് കടുവയുടെ ശല്യമുണ്ടെന്ന് വീട്ടുടമ ശ്രീനാഥ് പറഞ്ഞു .

error: Content is protected !!