Site icon CTV Online

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല

Web Desk

പുരാവസ്തു തട്ടിപ്പ്, പോക്‌സോ കേസുകളില്‍ ജയിലിലായ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ജാമ്യഹര്‍ജികള്‍ തള്ളിയുള്ള ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുള്‍പ്പെടെ 2 പീഡനക്കേസുകളാണ് മോന്‍സന്‍ മാവുങ്കലിന്റെ പേരിലുള്ളത്. ജീവനക്കാരിയുടെ മകളെ, ഉന്നത വിദ്യാഭ്യാസത്തിനു സഹായം നല്‍കാമെന്ന് പറഞ്ഞ് കലൂരിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പോക്‌സോ കേസ്. വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്തതാണ് രണ്ടാമത്തെ കേസ്.

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ 2021 സെപ്റ്റംബര്‍ 25 ന് മോന്‍സന്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പീഡനക്കേസുകള്‍ പുറത്തുവന്നത്.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ മോന്‍സണ് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Exit mobile version