Site icon CTV Online

സംസ്ഥാനത്ത് കുരങ്ങ് വസൂരിയെന്ന് സംശയം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Web Desk

സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലം
ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Exit mobile version