താമരശ്ശേരിയിലെ റെസ്റ്റോറന്റിൽ കെ.സി വേണുഗോപാൽ എം.പി മദ്യപിക്കുന്നു’; ബിജെപി ഐടി സെല്ലിന്റെ വ്യാജ പ്രചാരണം പൊളിച്ച് മുഹമ്മദ് സുബൈർ

കോൺ​ഗ്രസ് നേതാവും ആലപ്പുഴ എം.പിയുമായ കെ.സി വേണു​ഗോപാൽ താമരശ്ശേരിയിലെ റെസ്റ്റോറന്റിലിരുന്ന് കട്ടൻചായ കുടിക്കുന്നതിനെ മദ്യപിക്കുന്നതാക്കി സോഷ്യൽമീഡിയയിൽ ഹിന്ദുത്വ വ്യാജ പ്രചാരണം. Facts @BefittingFacts എന്ന ബിജെപി ഐടി സെൽ എക്സ് അക്കൗണ്ടിലൂടെയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഫാക്ട് ചെക്കിങ് സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ രം​ഗത്തെത്തി.

താമരശ്ശേരിയിലെ വൈറ്റ് ഹൗസ് റെസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങളിലെ ഒരു ഭാ​ഗമെടുത്തായിരുന്നു വ്യാജ പ്രചാരണം. കെ.സി വേണു​ഗോപാലിന്റെ ചിത്രം നൽകി ‘ഈ റെസ്റ്റോറൻ്റിന് മദ്യം വിൽക്കാനുള്ള ലൈസൻസ് ഇല്ല. ഇവർ എങ്ങനെയാണ് കോൺഗ്രസ് നേതാക്കൾക്ക് മദ്യം വിളമ്പുന്നത്?’- എന്ന് ചോദിച്ചായിരുന്നു കേരളാ പൊലീസിനെയും എക്സൈസ് വകുപ്പിനെയും മുഖ്യമന്ത്രിയേയും ടാ​ഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ്. താമരശ്ശേരിയിലെ വൈറ്റ്ഹൗസ് എന്ന റെസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യമായിരുന്നു ഇത്.

error: Content is protected !!