Site icon CTV Online

മോഫിയയുടെ സഹപാഠികളായ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

Web Desk

ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളായ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ. പതിനേഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ് പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്നാണ് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം മോഫിയയുടെ ആത്മഹത്യയിൽ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി രംഗത്തെത്തി. സ്വയം കേസെടുക്കുന്നതും പരിഗണനയിലെന്ന് പി.സതീദേവി പറഞ്ഞു. മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു

Exit mobile version