
newsdesk
കോഴിക്കോട് വടകര നടപ്പുറം ഇടവത്ത്കുന്നി വീട്ടിൽ അഷറഫ് (50), തിരുവല്ല കുട്ടപ്പുഴ മുളമൂട്ടിൽ വീട്ടിൽ അൽത്താഫ് (23), എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. പന്തീരായിരത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോൺ ആണ് മോഷ്ടിച്ചത്. മൊബൈൽ ആലുവയിലെ ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാനത്തൊഴിലാളിക്ക് 1500 രൂപയ്ക്ക് വിൽപ്പന നടത്തയ മൊബൈൽ ഫോണും കണ്ടെടുത്തു.
അഷറഫിന് വിവിധ ജില്ലകളിലായി പന്ത്രണ്ട് കേസുകളുണ്ട്. ഇൻസ്‌പെക്ടർ എം. എം. മഞ്ജുദാസ് , എസ് ഐ എസ്. എസ്. ശ്രീലാൽ, സി പി ഓ മാരായ കെ.എ നൗഫൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ എം മനോജ്, പി.എ നൗഫൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
