Site icon CTV Online

മൊബെെൽ ഫോണിലെ ടോർച്ച് ലൈറ്റ് ഓൺചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുന്നമം​ഗലത്ത് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുന്ദമംഗലം: മൊബൈൽ ഫോണിലെ ടോർച്ച് ലൈറ്റ് ഓൺചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു. കിഴക്കേ പാലക്കാട്ടിൽ സിജിത്തിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. മൊബെെൽഫോൺ തക്കസമയത്ത് മാറ്റിയതിനാൽ സജിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വയറിങ് തൊഴിലാളിയായ സജിത്ത് ജോലിസ്ഥലത്ത് മുറിയിൽ വെളിച്ചത്തിനായി ഫോണിലെ ലൈറ്റ് ഓണാക്കിയപ്പോൾ വൈബ്രേഷനുണ്ടായി. ഉടനെ സമീപത്തെ മേശയിൽ വെച്ചപ്പോഴേക്കും ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നരവർഷം പഴക്കമുള്ള ആൻഡ്രോയിഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

Exit mobile version