Site icon CTV Online

MN കാരശേരി കാരശ്ശേരി പഞ്ചായത്തിലെ ചോനാട് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ; ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനം

മുക്കം : എം എൻ കാരശേരി ,കാരശ്ശേരി പഞ്ചായത്തിലെ ചോനാട് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി .ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു . യു ഡി എഫ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ്
വെൽഫയർ -യു ഡി എഫ് സഖ്യം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി
.

ഈ ഇലക്ഷനിലും അടുത്ത നിയമ സഭ ഇലെക്ഷനിലും യു ഡി എഫിന് കനത്ത തിരിച്ചടി കിട്ടും എന്നും അദ്ദേഹം പറഞ്ഞു .ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമാണ് വെൽഫയർ പാർട്ടി .അവരോട് ആര് കൂട്ട് കൂടിയാലും താൻ എതിരാണ് .കാരണം ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത പാർട്ടി ആണ് അവർ .

ഹിന്ദു രാഷ്ട്രവാദികളെ എതിർക്കും പോലെ ഇസ്ലാമിക രാഷ്ട്രീയ വാദികളെയും എതിർക്കണം കാരണം ജനാതിപത്യം മതേതരത്തിലും ദേശീയതയിലും അധിഷ്ടിതമാണ് .

Exit mobile version