
Local News
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ വിഷയങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ലിൻേറാ ജോസഫ് എംഎൽഎ പറഞ്ഞു. കേരള ജേർണലിസ്റ്റ് യൂനിയൻ്റെ ആദരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജനങ്ങളുടെ അറിയാനുള്ള ആവശ്യത്തിനായി ഈ കോവിഡ് കാലത്തും പത്രപ്രവർത്തർ നടത്തുന്ന ശ്രമങ്ങളെ ഒരിക്കലും വിസ്മരിക്കാനാവില്ലന്നും ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ആവശ്യം ന്യായമാണന്നും ലിൻേറാ ജോസഫ് എംഎൽഎ പറഞ്ഞു അക്രഡിറ്റേഷൻ, സർക്കാർ കമ്മറ്റികളിൽ അംഗീകാരം തുടങ്ങിയ കാര്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും.
കേരള ജേർണലിസ്റ്റ് യൂനിയന് വേണ്ടി സി. ഫസൽ ബാബു നിവേദനം സമർപ്പിച്ചു. ജോൺസൺ താമരശ്ശേരി എം എൽ എ യെ പൊന്നാട അണിയിച്ചു. ദിലീഷ് ദേവസ്യ, ഷാജി മൈക്കാവ് എന്നിവർ സംബധിച്ചു
